കൈക്കൂലി കേസില്‍ എസ്എന്‍സി ലാവ്‌ലിന്‍ മുന്‍ എക്‌സിക്യൂട്ടീവിന് എട്ടര വര്‍ഷം തടവു ശിക്ഷ

കരാറുകള്‍ കിട്ടാനായി മറ്റ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലാവ്‌ലിന്‍ കൈക്കൂലി കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു
കൈക്കൂലി കേസില്‍ എസ്എന്‍സി ലാവ്‌ലിന്‍ മുന്‍ എക്‌സിക്യൂട്ടീവിന് എട്ടര വര്‍ഷം തടവു ശിക്ഷ

മോണ്‍ട്രിയല്‍; എസ്എന്‍സി ലാവ്‌ലിന്‍ മുന്‍ എക്‌സ്‌ക്യൂട്ടീവ് സമി ബെബാവിക്ക് എട്ടര വര്‍ഷത്തെ തടവ് ശിക്ഷ. ലിബിയയില്‍ നടത്തിയ തട്ടിപ്പിനും കൈക്കൂലിക്കും എതിരേ എസ്എന്‍സി ലാവ്‌ലിനും സമിക്കുമെതിരേ നിലനിന്നിരുന്ന കേസിലാണ് വിധി. കരാറുകള്‍ കിട്ടാനായി മറ്റ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലാവ്‌ലിന്‍ കൈക്കൂലി കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. 

'മറ്റ് രാജ്യങ്ങളില്‍ കരാറുകള്‍ കിട്ടാന്‍ വിദേശ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് അനിവാര്യമായിരിക്കും. എന്നാല്‍ കാനഡയില്‍ തട്ടിപ്പും കൈക്കൂലിയും നിയമവിരുദ്ധമാണ്' എന്നാണ് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്പീരിയര്‍ കോര്‍ട്ട് ജസ്റ്റിസ് പറഞ്ഞത്. എല്ലാ കനേഡിയന്‍ കമ്പനികള്‍ക്കും അവരുടെ എക്‌സിക്യൂട്ടീവുമാര്‍ക്കും നിയമങ്ങള്‍ ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ മാസമാണ് ലാവ്‌ലിന്‍ കമ്പനി കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കരാറുകള്‍ക്കായി വിദേശ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയാണ് കൈക്കൂലിയായി നല്‍കിയത്. കമ്പനി നടത്തിയ നിരവധി പ്രധാന കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടുകളെ കേന്ദ്രീകരിച്ചായിരുന്നു കേസ്. കൂടാതെ മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫിയുമായുള്ള ഇടപാടുകളും കേസിന് ആധാരമായി. ലാവ്‌ലിന്റെ പ്രവര്‍ത്തനങ്ങള്‍ കനേഡിയയിലെ എല്ലാ കമ്പനികള്‍ക്കും നാണക്കേടാണെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com