അജ്ഞാത വൈറസ് ബെയ്ജിങ്ങിലേക്കും, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് സ്ഥിരീകരിച്ച് ചൈന; യാത്ര മുന്നറിയിപ്പുമായി ഇന്ത്യ

അജ്ഞാത വൈറസ് ബെയ്ജിങ്ങിലേക്കും, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് സ്ഥിരീകരിച്ച് ചൈന; യാത്ര മുന്നറിയിപ്പുമായി ഇന്ത്യ

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന വൈറസാണെന്ന് ചൈന സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ് നാലാമത്തെ മരണം സംഭവിച്ചതിന് പിന്നാലെയാണ് ചൈനയുടെ സ്ഥിരീകരണം

ബെയ്ജിങ്: ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലും, ഷാങ്ഹായിയിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 

ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന വൈറസാണെന്ന് ചൈന സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ് നാലാമത്തെ മരണം സംഭവിച്ചതിന് പിന്നാലെയാണ് ചൈനയുടെ സ്ഥിരീകരണം. വൈറസ് ബാധയേറ്റവരെ ശുശ്രൂശിക്കുന്നതിന് ഇടയില്‍ 14 മെഡിക്കല്‍ ജീവനക്കാര്‍ക്കും വൈറസ് ബാധയേറ്റു. 

ചൈനയിലെ വുഹാനിയിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ബാധ ഉത്ഭവിച്ചതെന്ന് കണ്ടെത്തി. 2000ല്‍ റിപ്പോര്‍ട്ട് ചെയ്‌സ സാര്‍സ് വൈറസ് പല രാജ്യങ്ങളിലായി 774 പേരുടെ ജീവനെടുത്തിരുന്നു. അതിനോട് സാമ്യമുള്ള വൈറസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ചൈനയ്ക്ക് പുറത്ത് സൗത്ത് കൊറിയയിലും, തായ്‌ലാന്‍ഡിലും, ജപ്പാനിലും ഇപ്പോള്‍ അജ്ഞാത വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ പുതുവര്‍ഷാവധി ആരംഭിച്ചതോടെ ലക്ഷക്കണക്കിന് ആളുകള്‍ അവധിക്കാലം ചെലവിടാനായി യാത്ര ചെയ്യുന്ന സമയമാണിത്. ഇത് വൈറസ് പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതിന് ഇടയാക്കുന്നു. 

ചൈനയില്‍ അജ്ഞാത വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ യാത്ര മുന്നറിയിപ്പ് നല്‍കി. ഫാമുകള്‍, മൃഗ ചന്തകള്‍, കശാപ്പുശാലകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകം ചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com