കോറോണയെ തുരത്തിയേ മടക്കമുള്ളു; അവര്‍ മുടി മുറിച്ചു, മൊട്ടയടിച്ചു; വുഹാനിലേക്ക് മാലാഖക്കൂട്ടം റെഡി

മുടി വടിക്കുന്നതിലൂടെ അണുബാധയില്ലാതാക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്
കോറോണയെ തുരത്തിയേ മടക്കമുള്ളു; അവര്‍ മുടി മുറിച്ചു, മൊട്ടയടിച്ചു; വുഹാനിലേക്ക് മാലാഖക്കൂട്ടം റെഡി

ബീജിങ്:  നിരവധിയാളുടെ മരണത്തിന് കാരണമായി കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളുമായി ചൈന. ചൈനിയിലെ വുഹാനിലാണ് കോറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ആ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട നഴ്‌സുമാര്‍ മുന്നൊരുക്കം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. 

നഴ്‌സുമാര്‍ തല മൊട്ടയടിച്ചും മുടിയുടെ നീളം കുറച്ചുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്് സജ്ജമാകുന്നത്. മുടി വടിക്കുന്നതിലൂടെ അണുബാധയില്ലാതാക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. ഒന്‍പത് പ്രവിശ്യകളില്‍ നിന്നുള്ള 959 മെഡിക്കല്‍ ജീവനക്കാരാണ് വുഹാനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനായി ഏഴംഗ സ്റ്റിയറിങ് കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ചികിത്സ, പകര്‍ച്ചവ്യാധി, വൈറസ് വാധയുടെ വ്യാപനം തടയുകയെന്നാതാണ് മെഡിക്കല്‍ സംഘത്തിന്റെ ലക്ഷ്യം.

ഇത് കൂടാതെ 12 ടീമിനെ കുടെ അയക്കാനാണ് സര്‍്ക്കാര്‍ പദ്ധതിയിടുന്നത്. സംഘത്തില്‍  1600 പേര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. കൂടാതെ 4500 കേസുകള്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം ചൈനയില്‍ 1300 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബീജിങ്ങിലും ആദ്യമായി രോഗം കണ്ടെത്തി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലൈ ഹുബൈ പ്രവിശ്യയിലുളളവരാണ്.

വൈറസ് ബാധ പടരുന്നതിനിടെ, ചൈന യാത്രാനിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. ചില നഗരങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമേ പുറത്ത് ഇറങ്ങാന്‍ പാടുളളുവെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനിവാര്യമായ യാത്രകള്‍ ഒഴിച്ചുളള ചൈനീസ് സന്ദര്‍ശനങ്ങള്‍ക്ക് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ജാഗ്രതയുടെ അളവുകോലില്‍ ഏറ്റവും ഉയര്‍ന്ന മുന്നറിയിപ്പാണ് അമേരിക്ക പുറപ്പെടുവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com