യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം.
ഐവറികോസ്റ്റ് പ്രസിഡന്റ് അലാസെയ്ൻ ഒവാത്രയാണ് മരണവിവരം അറിയിച്ചത്. മന്ത്രിസഭ യോഗത്തിന് ശേഷം കൗലിബലി സുഖമില്ലാതാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. 2012 ൽ അദ്ദേഹം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് മെയ് രണ്ടിനാണ് ചികിത്സയ്ക്കായി പാരിസിൽ പോയത്. അദ്ദേഹത്തിന്റെ മരണത്തോടെ തിരഞ്ഞെടുപ്പും പ്രതിസന്ധിയിലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ