കോവിഡിനേക്കാള്‍ അപകടം; അജ്ഞാത ന്യൂമോണിയ പടരുന്നു; മുന്നറിയിപ്പുമായി ചൈന

കോവിഡിനേക്കാള്‍ അപകടം; അജ്ഞാത ന്യൂമോണിയ പടരുന്നു; മുന്നറിയിപ്പുമായി ചൈന
കോവിഡിനേക്കാള്‍ അപകടം; അജ്ഞാത ന്യൂമോണിയ പടരുന്നു; മുന്നറിയിപ്പുമായി ചൈന

നൂര്‍ സുല്‍ത്താന്‍: അജ്ഞാതമായ ന്യൂമോണിയ പൗരന്‍മാര്‍ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി ചൈന. കോവിഡ് 19നേക്കാള്‍ മാരകമാണ് ഇതിന്റെ മരണ നിരക്കെന്നും കസാഖിസ്ഥാനിലെ ചൈനീസ് എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

അജ്ഞാത ന്യൂമോണിയ ബാധിച്ച് കസാഖിസ്ഥാനില്‍ ആറ് മാസത്തിനിടെ 1,772 പേരാണ് മരിച്ചത്. ജൂണില്‍ മാത്രം 628 പേര്‍ മരിച്ചു. ചൈനീസ് പൗരന്‍മാരടക്കമുള്ളവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും എംബസിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം കസാഖിസ്ഥാനിലെ മാധ്യമങ്ങള്‍ ഈ അസുഖത്തിനെ അജ്ഞാത ന്യൂമോണിയ എന്ന് വിളിക്കുന്നില്ല. കസാഖിസ്ഥാനിലുള്ള ചൈനീസ് പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി ഇറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. 

കാസാഖിസ്ഥാനില്‍ കോവിഡ് വ്യാപന തുടരുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി പ്രസിഡന്റ് കാസിം ജൊമര്‍ട് ടൊകയേവ് പറഞ്ഞു. ഇതിനൊപ്പം ന്യൂമോണിയ ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് വന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com