'നമ്മള്‍ കൂടുതല്‍ നേരം ഉറങ്ങൂ, വൈറസും ഉറങ്ങിക്കൊള്ളും' ; കോവിഡിനെ മറികടക്കാന്‍ പ്രതിവിധി നിര്‍ദേശിച്ച് മതപുരോഹിതന്‍ ( വീഡിയോ)

നമ്മള്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍, വൈറസും കൂടുതല്‍ ഉറങ്ങും. അപ്പോള്‍ അതിന് നിങ്ങളെ ഉപദ്രവിക്കാനും സാധിക്കില്ല
'നമ്മള്‍ കൂടുതല്‍ നേരം ഉറങ്ങൂ, വൈറസും ഉറങ്ങിക്കൊള്ളും' ; കോവിഡിനെ മറികടക്കാന്‍ പ്രതിവിധി നിര്‍ദേശിച്ച് മതപുരോഹിതന്‍ ( വീഡിയോ)

ഇസ്ലാമാബാദ് : ലോകത്ത് ആശങ്ക ഉയര്‍ത്തി വ്യാപിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകര്‍. ഇതിനിടെ കൊറോണ വൈറസിനെ അകറ്റിനിര്‍ത്താനുള്ള ഉപായം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു പാകിസ്ഥാന്‍ മതപുരോഹിതന്‍. പാകിസ്ഥാന്‍ ദേശീയ അസംബ്ലി അംഗം കൂടിയായ, ഫസല്‍ ഉര്‍ റഹ്മാനാണ് വിചിത്രമായ ഉപദേശവുമായി രംഗത്തുവന്നത്.

നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങും. നമ്മള്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍, വൈറസും കൂടുതല്‍ ഉറങ്ങും. അപ്പോള്‍ അതിന് നിങ്ങളെ ഉപദ്രവിക്കാനും സാധിക്കില്ല.  അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് നിര്‍ദേശിക്കുന്നത്. നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ വൈറസും മരിക്കുകയുള്ളുവെന്നും ഫസല്‍ ഉര്‍ റഹ്മാന്‍ പറഞ്ഞു.

ഫസലിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വൈറസ് സംസാരിക്കുന്നതുപോലെയാണ് ഇദ്ദേഹവും സംസാരിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ,  സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് മഹാമാരി പടരാന്‍ കാരണമായതെന്നുള്ള പാക് പുരോഹിതൻ  മൗലാന താരിഖ് ജമീലിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com