മദ്യത്തിനായി പരക്കംപാച്ചില്‍; നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ

കോവിഡ് വ്യാപനം തടയുന്നതിന് അവശ്യ സേവനങ്ങള്‍ ഒഴികെയുളളവ അടച്ചുപൂട്ടുമെന്ന ആശങ്കയില്‍ ഓസ്‌ട്രേലിയയില്‍ മദ്യത്തിനായി പരക്കംപാച്ചില്‍
മദ്യത്തിനായി പരക്കംപാച്ചില്‍; നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ

സിഡ്‌നി: കോവിഡ് വ്യാപനം തടയുന്നതിന് അവശ്യ സേവനങ്ങള്‍ ഒഴികെയുളളവ അടച്ചുപൂട്ടുമെന്ന ആശങ്കയില്‍ ഓസ്‌ട്രേലിയയില്‍ മദ്യത്തിനായി പരക്കംപാച്ചില്‍. പബുകളും ബാറുകളും വൈകാതെ അടയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജനം കൂട്ടത്തോടെ നിരത്തില്‍ ഇറങ്ങിയത് ഓസ്‌ട്രേലിയയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. മദ്യവില്‍പ്പനയില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് ഒരാഴ്ച കൊണ്ട് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് മദ്യത്തിന്റെ വില്‍പ്പനയ്്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

പ്രതിദിനം ഒരു വ്യക്തിക്ക് 12 ബോട്ടില്‍ വൈനും രണ്ടു കെയ്‌സ് ബിയറും മാത്രം അനുവദിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മദ്യവില്‍പ്പനശാലകള്‍ ഇത് നടപ്പാക്കി തുടങ്ങി. അടച്ചുപൂട്ടല്‍ നീണ്ടുനില്‍ക്കുമെന്ന നിഗമനത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ട്രോളികളില്‍ മദ്യകുപ്പികള്‍ നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം 15 വയസ്സിന് മുകളിലുളള ഒരാള്‍ ശരാശരി 12.6 ലിറ്റര്‍ മദ്യം കുടിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com