മസ്ക്കറ്റ്: ഒമാനിൽ ഇന്ന് 55 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 40 വിദേശികളും 15 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2958 ലെത്തി.
980 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഇതുവരെ ഒമാനിൽ കൊറോണ വൈറസ് ബാധ മൂലം പതിനാലു പേരാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ