കോവിഡിന് മരുന്ന്; വഴി തെളിഞ്ഞതായി ചൈനീസ് ​ഗവേഷകർ

കോവിഡിന് മരുന്ന്; വഴി തെളിഞ്ഞതായി ചൈനീസ് ​ഗവേഷകർ
കോവിഡിന് മരുന്ന്; വഴി തെളിഞ്ഞതായി ചൈനീസ് ​ഗവേഷകർ

ബെയ്ജിങ്: കോവിഡിന് കാരണമായ സാർസ് കോവ്-2 വൈറസിനെ തടയുന്ന ആന്റി ബോഡികൾ തിരിച്ചറിഞ്ഞതായി ഗവേഷകർ. കോവിഡ് 19 ഭേദമായ ആളുടെ രക്തത്തിൽ നിന്ന് ചൈനീസ് ഗവേഷകരാണ് ആന്റി ബോഡികൾ വേർതിരിച്ചത്. 

ബി38, എച്ച്4 എന്നിങ്ങനെയാണ് ഇവയ്ക്ക് ഗവേഷകർ പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാഡമി ഓഫ് സയൻസിലെ ഗവേഷരാണ് പഠനത്തിന് പിന്നിൽ. 

ഈ ആന്റി ബോഡികൾ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാൻ സാധിക്കുമെന്ന്  ​ഗവേഷകർ അവകാശപ്പെട്ടു. കോവിഡ് ചികിത്സക്കുപയോഗിക്കാനുള്ള ലഘുവായ തന്മാത്രാ ഘടനയുള്ള ആന്റി വൈറൽ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ കണ്ടുപിടുത്തം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ രണ്ട് ആന്റി ബോഡികളുടെ ഒന്നിച്ചുള്ള പ്രവർത്തനം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതുമൂലം വൈറസിന് കോശങ്ങൾക്കുള്ളിലേക്ക് കടന്നു കയറാൻ സാധിക്കാതെ വരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com