'2000 വര്‍ഷം പഴക്കമുളള ഭീമാകാരമായ പൂച്ച'; നാസ്‌ക സംസ്‌കാരത്തിന്റെ ഭാഗമെന്ന് വിദഗ്ധര്‍ 

പെറുവില്‍ കുന്നിന്‍പ്രദേശത്ത് കൊത്തിവെച്ചിരിക്കുന്ന 2000 വര്‍ഷം പഴക്കമുളള ഭീമാകാരമായ പൂച്ചയുടെ രൂപം കണ്ടെത്തി
'2000 വര്‍ഷം പഴക്കമുളള ഭീമാകാരമായ പൂച്ച'; നാസ്‌ക സംസ്‌കാരത്തിന്റെ ഭാഗമെന്ന് വിദഗ്ധര്‍ 

ലിമ: പെറുവില്‍ കുന്നിന്‍പ്രദേശത്ത് കൊത്തിവെച്ചിരിക്കുന്ന 2000 വര്‍ഷം പഴക്കമുളള ഭീമാകാരമായ പൂച്ചയുടെ രൂപം കണ്ടെത്തി. കരിങ്കല്ലില്ലോ മലയിലോ കുന്നിന്‍പ്രദേശത്തോ കൊത്തിവെച്ചിരിക്കുന്ന കലാസൃഷ്ടികളെ പറയുന്ന പേരായ ജിയോഗ്ലിഫ് രൂപമാണിതെന്ന് പെറു സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. നിഗൂഢത ഉണര്‍ത്തുന്ന  ജിയോഗ്ലിഫ് രൂപങ്ങളെ പറയുന്ന നാസ്‌ക ലൈനുകളുടെ ഭാഗമാണിതെന്നും വിദഗ്ധര്‍ സ്ഥിരീകരിച്ചു.

ഇത്തരത്തിലുളള ഭീമാകാരമായ പുരാതന കലാസൃഷ്ടികള്‍ പെറുവിന്റെ തലസ്ഥാനമായ ലിമയുടെ തെക്ക് ഭാഗങ്ങളില്‍ നിരവധി കണ്ടെത്തിയിട്ടുണ്ട്. പുരാതന നാസ്‌ക സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിലാണ് ഇത്തരം സൃഷ്ടികള്‍ ഉണ്ടായത്.

ഭീമാകാരമായ പൂച്ചയുടെ രൂപം പൂര്‍ണമല്ല.പല ഭാഗങ്ങളിലും കാലപഴക്കത്തിന്റെ ഫലമായി നാശം സംഭവിച്ചിട്ടുണ്ട്. ഈ സൃഷ്ടിക്ക് പാരിസ്ഥിതിക ശോഷണം സംഭവിച്ചതായും പെറു സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. 120 അടി നീളമാണ് ഈ ഭീമാകാരമായ സൃഷ്ടിക്കുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com