പിറന്നാള്‍ പാര്‍ട്ടിക്കിടെ താഴെ വീണ തോക്കെടുത്തു കളിച്ചു, അബദ്ധത്തില്‍ വെടിപൊട്ടി, മൂന്നു വയസ്സുകാരന്‍ മരിച്ചു

ജന്മദിനത്തില്‍ കളിക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  ജന്മദിനത്തില്‍ കളിക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്‌. ചീട്ട് കളിക്കുന്നതിനിടെ വെടിയൊച്ച കേട്ട് മുതിര്‍ന്നവര്‍ പോയി നോക്കുമ്പോള്‍ വെടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.  ബന്ധുവിന്റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് ഉപയോഗിച്ച് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാകാമെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com