കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ യൂണിസെഫ് ഇടപെടല്‍, ലോകത്തെ ഏറ്റവും വലിയ സംഭരണം; 170 രാജ്യങ്ങളില്‍ വിതരണം

കോവിഡ് വാക്‌സിന്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായും സുരക്ഷിതമായ നിലയിലും ലഭ്യമാക്കാന്‍ യൂണിസെഫ് ഇടപെടുന്നു
കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ യൂണിസെഫ് ഇടപെടല്‍, ലോകത്തെ ഏറ്റവും വലിയ സംഭരണം; 170 രാജ്യങ്ങളില്‍ വിതരണം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായും സുരക്ഷിതമായ നിലയിലും ലഭ്യമാക്കാന്‍ യൂണിസെഫ് ഇടപെടുന്നു. രാജ്യങ്ങള്‍ക്ക് ഇടയില്‍ കോവിഡ് വാക്‌സിന്റെ വിതരണം സംബന്ധിച്ച പക്ഷപാതിത്വം ഒഴിവാക്കാനാണ് ലോകത്തെ ഏറ്റവും വലിയ സംഭരണത്തിന് യൂണിസെഫ് തയ്യാറെടുക്കുന്നത്.  ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സംഭരിക്കുന്ന സംഘടന ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിസെഫാണ്. വിവിധ വാക്‌സിനുകളായി 200 കോടി ഡോസാണ് വര്‍ഷാവര്‍ഷം യൂണിസെഫ് സംഭരിക്കുന്നത്. ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നൂറ് രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് യൂണിസെഫ് വാക്‌സിന്‍ സംഭരിക്കുന്നത്.

നിലവില്‍ ലോകത്ത് വിവിധ കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും ബാധിച്ചിരിക്കുകയാണ്. അതിനാല്‍ വാക്‌സിന്‍ എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്ന ഒന്നാണ്. വേഗത്തില്‍ സുരക്ഷിതമായ നിലയില്‍ വാക്‌സിന്‍ രാജ്യങ്ങളുടെ കൈവശം എത്തിച്ചേരുന്നതിന് വേണ്ടിയാണ് യൂണിസെഫ് മുന്‍കൈ എടുക്കുന്നത്. ഇതിന് പുറമേ വാക്‌സിന്‍ വിതരണത്തിലുളള പക്ഷപാതിത്വം ഒഴിവാക്കുക എന്ന ലക്ഷ്യവും സംഭരണം ഏറ്റെടുക്കുന്നതിലൂടെ യൂണിസെഫ് ലക്ഷ്യമിടുന്നുണ്ട്.

170 രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ സംഭരിക്കാനാണ് യൂണിസെഫ് പദ്ധതിയിടുന്നത്. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 92 രാജ്യങ്ങള്‍ ഉള്‍പ്പെടും.  കോവാക്‌സ് ഗ്ലോബര്‍ വാക്‌സിന്‍ ഫെസിലിറ്റി എന്ന സംവിധാനം വഴിയാണ് വിതരണം. ലോകാരോഗ്യ സംഘടന, ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് സംഭരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com