അടുത്ത രണ്ടാഴ്ച വേദനാജനകം ; യുഎസില്‍ രണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ്

ന്യൂയോര്‍ക്കിലെ ഗവര്‍ണറുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
അടുത്ത രണ്ടാഴ്ച വേദനാജനകം ; യുഎസില്‍ രണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍ : കോവിഡ് രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അടുത്ത രണ്ടാഴ്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം വേദനാജനകമായേക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം ആളുകള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് ട്രംപ് പറഞ്ഞു. 

അമേരിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത 30 ദിവസം നിര്‍ണായകമാണ്. അതിനാല്‍ ജനങ്ങള്‍ ഏപ്രില്‍ 30 വരെ വീടിന് പുറത്തിറങ്ങരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക വിലക്ക് ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഗവര്‍ണറുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 719 പേരാണ്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com