മഹാമാരിയിൽ വിറച്ച് ലോകം ; മരണം 69,000 പിന്നിട്ടു, രോ​ഗബാധിതർ 12 ലക്ഷത്തിലേറെ

ലോ​കത്ത് 12,72,860 പേ​ർ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​യാ​ണ് രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ
മഹാമാരിയിൽ വിറച്ച് ലോകം ; മരണം 69,000 പിന്നിട്ടു, രോ​ഗബാധിതർ 12 ലക്ഷത്തിലേറെ

വാ​ഷിം​ഗ്ട​ൺ : ലോ​ക​ത്തെ ആശങ്കയിലാക്കി കോ​വി​ഡ് ബാ​ധി​തു​ടെ എ​ണ്ണം വർധിക്കുകയാണ്. ലോകത്ത് കൊറോണ മരണം 69,000 കടന്നു.  പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ കോവിഡ് ബാധിച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69,456 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ 4,734 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക​ത്താ​ക​മാ​നം 71,000ലേ​റെ​പ്പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

ലോ​കത്ത് 12,72,860 പേ​ർ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​യാ​ണ് രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ. 3,36,830 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ​യു​ള്ള​ത്.  പു​തു​താ​യി 25,316 കോ​വി​ഡ് കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ റിപ്പോർട്ട് ചെയ്ത​ത്. ന്യൂ​യോ​ർ​ക്കി​ൽ 1,23,018 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ന്യൂ​ജേഴ്സിയിൽ  37,505 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചിട്ടുണ്ട്. യുഎസിൽ രോ​ഗബാധിതരിൽ 8702 പേർ അതീവ ​ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിൽ കോവിഡ് മരണം 9618 ആയി. 

സ്പെ​യി​നി​ലും, ഇ​റ്റ​ലി​യി​ലും, ബ്രി​ട്ട​നി​ലും, ഫ്രാ​ൻ​സി​ലു​മെ​ല്ലാം മ​ര​ണ​സം​ഖ്യ​യും വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ക​യാ​ണ്. സ്പെ​യി​നി​ൽ 1,31,646ലാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 12,641 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 694 പേ​രാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ മ​രിച്ചത്.  5,478 പേ​ർ​ക്കാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ രോ​ഗ ബാ​ധ​യേ​ത്തു​ട​ർ​ന്ന് 525 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​രിച്ചു. 

ബ്രി​ട്ട​നി​ൽ 621പേ​രാ​ണ് പു​തു​താ​യി മ​രിച്ചത്. 47,806 പേ​ർ​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ​യു​ള്ള​ത്. ഫ്രാ​ൻ​സി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 92,839 ആ​യി. മ​ര​ണ​സം​ഖ്യ 2,886 ഉ​യ​രു​ക​യും ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 518 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്ത് 2,62,217 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ വൈ​റ​സി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com