ബാറുകള്‍ അടച്ചു, ദുബൈയില്‍ മദ്യം വീട്ടില്‍ എത്തിക്കും; ഹോം ഡെലിവറിക്ക് അനുമതി

ഗള്‍ഫില്‍ ഏറ്റവുമധികം ടൂറിസ്റ്റുകള്‍ വരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ദുബൈ
ബാറുകള്‍ അടച്ചു, ദുബൈയില്‍ മദ്യം വീട്ടില്‍ എത്തിക്കും; ഹോം ഡെലിവറിക്ക് അനുമതി

അബുദാബി:  ദുബൈയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകള്‍ അടച്ചുപൂട്ടിയതോടെ, വരുമാന നഷ്ടം നികത്താന്‍ ഓണ്‍ലൈന്‍ സേവനവുമായി പ്രമുഖ മദ്യവിതരണ കമ്പനികള്‍ രംഗത്ത്. ബിയര്‍, വൈന്‍ അടക്കം മദ്യ ഉല്‍പ്പനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പ്രമുഖ മദ്യവിതരണ കമ്പനിയായ മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍ ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണുമായി കൈകോര്‍ക്കാന്‍ ധാരണയായി.

ഗള്‍ഫില്‍ ഏറ്റവുമധികം ടൂറിസ്റ്റുകള്‍ വരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ദുബൈ. വലിയ സാമ്പത്തിക സാധ്യതകള്‍ കണ്ട് നിരവധി ബാറുകളും റെസ്‌റ്റോറന്റുകളുമാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ബാറുകള്‍ ഉള്‍പ്പെടെ പൊതുജനം കൂട്ടം കൂടുന്ന ഇടങ്ങള്‍ അടച്ചുപൂട്ടാനാണ് ദുബായ് അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ വലിയ തോതിലുളള വരുമാനം നഷ്ടം കണക്കുകൂട്ടിയാണ് പ്രമുഖ മദ്യ കമ്പനികള്‍ സഹകരിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ കീഴിലുളള സ്ഥാപനമാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍. ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണുമായി സഹകരിച്ച് 530 ഡോളര്‍ വിലയുളള ഡോണ്‍ ജൂലിയോ ഉള്‍പ്പെടെ വിലപ്പിടിപ്പുളള മദ്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യന്‍ മിശ്രിത വിസ്‌കി, ബിയര്‍, വൈന്‍ തുടങ്ങി നിരവധി ഉത്പനങ്ങളും ഹോം ഡെലിവറിയായി വീടുകളില്‍ എത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com