സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്
സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടണ്‍: കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധത്തിനായി ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു.  ബംഗ്ലാദേശ് വംശജനും കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ്  ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ യൂറോളജിസ്റ്റുമായ അബ്ദുള്‍ മബുദ് ചൗധരിയാണ് രോഗം ബാധിച്ച് മരിച്ചത്. 

മാര്‍ച്ച് 18 നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഡോക്ടര്‍ അബ്ദുള്‍ മബുദ് ചൗധരി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാവസ്ത്രങ്ങള്‍ അനുവദിക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെത്.  15 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നതിന് ശേഷമാണ് ചൗധരി മരണത്തിന് കീഴടങ്ങിയത്. 53 വയസായിരുന്നു ഡോക്ടര്‍ക്ക്. 20 വര്‍ഷത്തോളമായി ഇദ്ദേഹം എന്‍.എച്ച്.എസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ചൗധരി.

ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്.  ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെന്ന പരാതികള്‍ക്കിടെയാണ് ഡോക്ടര്‍ ചൗധരിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഉപയോഗിച്ച ശേഷം നിര്‍ബന്ധമായും നശിപ്പിക്കേണ്ട സുരക്ഷാ വസ്ത്രങ്ങള്‍ ( പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്‌സ്) ഒരാള്‍ ഉപയോഗിച്ചതിന് ശേഷം മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടൈന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com