17 വയസുള്ളപ്പോള്‍ രണ്ട് കൗമാരക്കാരെ വെടിവച്ച് കൊന്നു; മൃതദേഹം കാറിലിട്ട് കത്തിച്ചു; 19കാരന് 179 വര്‍ഷം ജയില്‍ ശിക്ഷ

17 വയസുള്ളപ്പോള്‍ രണ്ട് കൗമാരക്കാരെ വെടിവച്ച് കൊന്നു; മൃതദേഹം കാറിലിട്ട് കത്തിച്ചു; 19കാരന് 179 വര്‍ഷം ജയില്‍ ശിക്ഷ
17 വയസുള്ളപ്പോള്‍ രണ്ട് കൗമാരക്കാരെ വെടിവച്ച് കൊന്നു; മൃതദേഹം കാറിലിട്ട് കത്തിച്ചു; 19കാരന് 179 വര്‍ഷം ജയില്‍ ശിക്ഷ

ന്യൂയോര്‍ക്ക്: 17 വയസുള്ളപ്പോള്‍ രണ്ട് കൗമാര പ്രായക്കാരെ കൊന്ന യുവാവിന് 179 വര്‍ഷത്തെ ജയില്‍ ശിക്ഷ. ഇരുവരേയും വെടിവച്ച് കൊന്ന് മൃതദേഹം കാറിലിട്ട് കത്തിച്ചു കളഞ്ഞ കേസില്‍ കോന്നര്‍ കെര്‍ണര്‍ക്കാണ് (19) തടവ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് വില്‍പ്പനയും കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2019 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. 

തോമസ് ഗ്രിന്‍ (18), മോളി ലന്‍ഹാം (19) എന്നാവരെയാണ് കോന്നര്‍ കൊന്നത്. ഇരുവരേയും വെടിവച്ച ശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തിയാണ് കോന്നര്‍ കൊല നടത്തിയത്. ഒക്ടോബര്‍ 22ന്  കോന്നര്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വിധി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25ന് ഹെബ്രോന്‍ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്‌സിന്റെ വീടിനോടനുബന്ധിച്ച ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് തോമസിന്റേയും മോളിയുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാറും ഏതാണ്ട് പൂര്‍ണമായി കത്തിയ നിലയിലായിരുന്നു.

തോമസ് ഗ്രിന്‍, മോളി ലന്‍ഹാം
തോമസ് ഗ്രിന്‍, മോളി ലന്‍ഹാം

മയക്കുമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട് തോമസ് ഗ്രിന്‍ തന്റെ കൈവശമുണ്ടായിരുന്ന തുക കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നു ആരോപിച്ചായിരുന്നു കോന്നര്‍ കൃത്യം നടത്തിയത്. റിവോള്‍വര്‍ ഉപയോഗിച്ചു തോമസിനു നേരെ കോന്നര്‍ വെടിയുതിര്‍ത്തു. നിലത്തുവീണ തോമസ് ജീവനു വേണ്ടി യാചിച്ചെങ്കിലും നിര്‍ദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നര്‍ വെടിയുതിര്‍ത്തു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടര്‍ന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കില്‍ നിഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാര്‍ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകന്‍മാരായിരുന്നു.

വിധിയിലൂടെ തോമസിന്റേയും മോളിയുടേയും കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പോര്‍ട്ടര്‍ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടര്‍ അര്‍മാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com