കൊറോണ : മരണം 565 ആയി ; രോഗബാധിതരുടെ എണ്ണം 28,000 കടന്നു

കൊറോണ : മരണം 565 ആയി ; രോഗബാധിതരുടെ എണ്ണം 28,000 കടന്നു

ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു

ബീജിങ് : ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആയി. ഇന്നലെ മാത്രം 73 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രോഗം ബാധിച്ച് ചൈനയില്‍ ചികില്‍സയിലുള്ളത് 28,018 പേരാണ്. അമേരിക്കയില്‍ 12 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ കുടുങ്ങിയ 350 അമേരിക്കക്കാരെ  രാജ്യത്ത് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com