കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? കടത്തിയത് എബോള വൈറസ് എന്ന് കാനഡ

'വിനിപെഗ് ലബോറട്ടറിയില്‍ രണ്ട് ചൈനീസ് ശാസ്ത്രജ്ഞരെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതും വൈറസ് കടത്തിയതും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ല'
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? കടത്തിയത് എബോള വൈറസ് എന്ന് കാനഡ

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന നിഗൂഡമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറും, ജൈവായുധ യുദ്ധ വിദഗ്ധനുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം. 

എന്നാല്‍ ചൈനയിലേക്ക് കടത്തിയത് കൊറോണ വൈറസ് അല്ല, എബോള വൈറസാണെന്ന പ്രതികരണവുമായി കാനഡ ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. വിനിപെഗ് ലബോറട്ടറിയില്‍ രണ്ട് ചൈനീസ് ശാസ്ത്രജ്ഞരെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതും വൈറസ് കടത്തിയതും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നും കാനഡ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ ചൈനയുടെ രഹസ്യജൈവായുദ്ധ പരീക്ഷണങ്ങള്‍ നടന്നിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഡാനി ഷോഹത്തിന്റെ പക്കലില്ല. 

ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, വ്യാപാരയുദ്ധത്തില്‍ ചൈനയോട് പരാജയപ്പെട്ടതിന് പ്രതികാരമായി അമേരിക്ക പ്രയോഗിച്ച ജൈവായുധമാണ് പുതിയ വൈറസ് എന്ന പ്രചാരണം ചൈനയിലുമുണ്ട്. 

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106ലേക്കെത്തി. 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ 288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 7 പേര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com