കോവിഡ് ബാധിതരുടെ എണ്ണം 1.1 കോടിയിലധികം, മരണം അഞ്ചേകാൽ ലക്ഷത്തിലേക്ക്; ആശങ്കയൊഴിയാതെ ലോകം

1,10,48,509 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് ബാധിതരുടെ എണ്ണം 1.1 കോടിയിലധികം, മരണം അഞ്ചേകാൽ ലക്ഷത്തിലേക്ക്; ആശങ്കയൊഴിയാതെ ലോകം

വാഷിങ്ടൺ: ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗവ്യാപനം വർധിക്കുകയാണ്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 1.1കോടി കടന്നു. 1,10,48,509 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചുള്ള മരണം 5.24 ലക്ഷത്തിലധികമായി.

ഇതുവരെ 27,93,435 പേർക്ക് രോഗം സ്ഥിരീകരിച്ച യുഎസ് തന്നെയാണ് രോഗബാധയിൽ ഒന്നാം സ്ഥാനത്ത്. യുഎസിലെ കോവിഡ് മരണസംഖ്യയും 1.29 ലക്ഷം പിന്നിട്ടിട്ടുണ്ട്. 61,884 മരണങ്ങൾ നടന്ന ബ്രസീലിനും 9,844 പേർ മരിച്ച റഷ്യയ്ക്കും പിന്നാലെ കോവിഡ് രോഗബാധയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

സ്പെ​യി​ൻ- 2,97,625, പെ​റു- 2,95,599, ചി​ലി- 2,88,089, ബ്രി​ട്ട​ൻ- 2,84,276, മെ​ക്സി​ക്കോ- 2,45,251 ഇ​റ്റ​ലി- 241,184 എന്നീ രാജ്യങ്ങളിലും രോ​ഗബാധിതർ കൂടുതലാണ്.  ഇറാൻ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു.  നി​ല​വി​ൽ 62,97,911 പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com