ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ധാക്കയിലെ സൈനിക ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ആയിരുന്നു അന്ത്യം.
ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ധാക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി അബ്ദുള്ള അല്‍ മൊഹ്‌സിന്‍ ചൗധരി മരിച്ചു. ധാക്കയിലെ സൈനിക ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ആയിരുന്നു അന്ത്യം.

മെയ് 29നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 18ന് ഐസിയുവിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന്  തിങ്കളാഴ്ച മരിക്കുകയായിരുന്നു എന്ന് ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 137,787 പേര്‍ക്കാണ് ബംംഗ്ലാദേശില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 1,738പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com