ലാറ്റിനമേരിക്കന്‍ വിപ്ലവ കവി ഏണെസ്‌റ്റോ കാര്‍ഡിനല്‍ അന്തരിച്ചു

നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയില്‍വെച്ച് മാര്‍ച്ച് ഒന്നിനാണ് മരിച്ചത്
ലാറ്റിനമേരിക്കന്‍ വിപ്ലവ കവി ഏണെസ്‌റ്റോ കാര്‍ഡിനല്‍ അന്തരിച്ചു


മനാഗ്വ; നിക്കരാഗ്വന്‍ കവിയും പുരോഹിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഫാദര്‍ ഏണെസ്‌റ്റോ കാര്‍ഡിനല്‍ അന്തരിച്ചു. 95 വയസായിരുന്നു. നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയില്‍വെച്ച് മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലസ് മരീന അക്കോസ്റ്റയാണ് മരണം സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി നിക്കരാഗ്വ ഗവണ്‍മെന്റ് മൂന്ന് ദിവസത്തെ ദേശിയ ദുഃഖാചരണം പ്രഖ്യാപിച്ചു. 

കാത്തോലിക്ക് പുരോഹിതനായിരുന്ന കാര്‍ഡിനല്‍ ലാറ്റിനമേരിക്കന്‍ വിപ്ലവ കവി എന്ന നിലയിലും ധര്‍മ്മ പ്രബോധകന്‍ എന്നീ നിലകളിലും ആരാദ്യനാണ്. ആത്മീയതയും രാഷ്ട്രീയവും ശാസ്ത്രവും ചരിത്രവുമെല്ലാം അദ്ദേഹത്തിന്റെ കവിതകളില്‍ വിഷയമാകാറുണ്ട്. നിക്കരാഗ്വയുടെ ഇന്റര്‍നാഷണല്‍ അംബാസഡറായാണ് അദ്ദേഹത്തെ കാണുന്നത്. 

1965-1977 കാലഘട്ടത്തില്‍ ആദ്ദേഹം സോളെന്റിനെയിം ദ്വീപുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. ഇവിടുത്തെ പ്രിമിറ്റിവിസ്റ്റ് കലാ സമൂഹത്തിന്റെ സ്ഥാപകനാണ്. സാന്‍ഡനിസ്റ്റ പാര്‍ട്ടിയില്‍ അംഗമായ ഇദ്ദേഹം 1979 മുതല്‍ 1987 വരെ നിക്കരാഗ്വെയുടെ സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com