കൊറോണ ചൈനയ്ക്കു ദൈവം നല്‍കിയ ശിക്ഷയെന്ന് പറഞ്ഞ മത നേതാവിന് കൊറോണ!; ടെസ്റ്റില്‍ പോസിറ്റീവ്

കൊറോണ ചൈനയ്ക്കു ദൈവം നല്‍കിയ ശിക്ഷയെന്ന് പറഞ്ഞ മത നേതാവിന് കൊറോണ!; ടെസ്റ്റില്‍ പോസിറ്റീവ്
കൊറോണ ചൈനയ്ക്കു ദൈവം നല്‍കിയ ശിക്ഷയെന്ന് പറഞ്ഞ മത നേതാവിന് കൊറോണ!; ടെസ്റ്റില്‍ പോസിറ്റീവ്

ബഗ്ദാദ്: കൊറോണ ചൈനയ്ക്ക് ദൈവം നല്‍കിയ ശിക്ഷയെന്ന് അഭിപ്രായപ്പെട്ട മുസ്ലിം പണ്ഡിതന് കൊറോണ വൈറസ് ബാധ. ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുല്ല ഹാദി അല്‍മൊദറാസ്സിക്കാണ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. 

'ഇത് അല്ലാഹുവിന്റെ പദ്ധതിയാണ്. കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. വലിയ രാജ്യമാണത്. ലോകത്തിലെ ജനസംഖ്യയിലെ എഴില്‍ ഒന്ന് അവിടെയാണ് വസിക്കുന്നത്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീംകളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇത്' ഇങ്ങനെയായിരുന്നു മതനേതാവിന്റെ വാക്കുകള്‍.


അല്‍മൊദറാസ്സിയുടെ പ്രസംഗം പോലെതന്നെ അദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചതായുള്ള വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com