സൗദിയില്‍ കര്‍ഫ്യൂ, യുഎഇയില്‍ വിമാന വിലക്ക്; പ്രതിരോധം ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

സൗദിയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ
സൗദിയില്‍ കര്‍ഫ്യൂ, യുഎഇയില്‍ വിമാന വിലക്ക്; പ്രതിരോധം ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തെ നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ യുഎഇയില്‍ വിമാന വിലക്ക് കര്‍ശനമാക്കി. 

സൗദിയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ എല്ലാ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തി. ചരക്കു വിമാനങ്ങള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്ക്കും മാത്രമാകും ഒഴിവ്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

കൊറോണ ഏഷ്യയില്‍ കടുത്ത നാശം വിതക്കുമെന്ന സൂചന നിലനില്‍ക്കെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അതിര്‍ത്തികള്‍ അടച്ചും വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കി കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കുന്നതിനിടയിലും പല ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. സൗദിയില്‍ ഇതുവരെ 511 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഖത്തര്‍-494, ബഹ്‌റിന്‍-344, കുവൈറ്റ്-188, യുഎഇ-153, ഒമാന്‍-55 എന്നിവങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം. ബഹ്‌റിനില്‍ കൊറോണ ബാധിച്ച് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com