യുഎഇയിൽ താമസവിസയുള്ളവർക്ക് ജൂണ്‍ ഒന്നുമുതല്‍ തിരിച്ചെത്താൻ അനുമതി; റെസിഡന്റ്സ് എന്‍ട്രി പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്യണം 

യുഎഇയില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്ക് മാത്രമേ ഈ സാഹചര്യം പ്രയോജനപ്പെടുത്താനാകൂ
യുഎഇയിൽ താമസവിസയുള്ളവർക്ക് ജൂണ്‍ ഒന്നുമുതല്‍ തിരിച്ചെത്താൻ അനുമതി; റെസിഡന്റ്സ് എന്‍ട്രി പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്യണം 

ദുബായ്: അവധിക്ക് നാട്ടില്‍ പോയവർക്ക് ജൂണ്‍ ഒന്നുമുതല്‍ മടങ്ങിവരാന്‍ അനുമതി നൽകി യുഎഇ. കോവിഡ് സാഹചര്യത്തിൽ തിരിച്ചെത്താനാകാത്തവര്‍ക്കാണ് അടുത്ത മാസം മുതൽ മടങ്ങിവരാൻ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി അതോറിറ്റി വെബ്സൈറ്റായ http://smartservices.ica.gov.ae- ല്‍ 'റെസിഡന്റ്സ് എന്‍ട്രി പെര്‍മിറ്റ്' രജിസ്റ്റര്‍ ചെയ്യണം.

യുഎഇയില്‍ അടുത്ത ബന്ധുക്കളുള്ള, താമസവിസയുള്ളവര്‍ക്ക് മാത്രമേ ഈ സാഹചര്യം പ്രയോജനപ്പെടുത്താനാകൂ എന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com