കോവിഡ് ബാധിതര്‍  അരക്കോടി കടന്നു; മരണം 325, 218

5,002,783 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം 325, 218 ആയി
കോവിഡ് ബാധിതര്‍  അരക്കോടി കടന്നു; മരണം 325, 218

ലണ്ടന്‍: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. 5,002,783 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം 325, 218 ആയി. 1,971,366 പേര്‍ രോഗമുക്തരായി. 

ലോകത്ത് ഏറ്റവും കുടുതല്‍ രോഗബാധിതര്‍ ഉള്ളത് അമേരിക്കയിലാണ്. കുടുതല്‍ പേര്‍ മരിച്ചതും യുഎസില്‍ തന്നെയാണ്. 1,570,908 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 93, 537 പേര്‍ മരിച്ചു. ദിനം പ്രതി ആയിരങ്ങള്‍ക്കാണ് യുഎസില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. കോവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്ത് റഷ്യയാണെങ്കിലും മരണസംഖ്യയില്‍ രണ്ടാമത് സ്‌പെയിന്‍ ആണ്. റഷ്യയില്‍ 3,08,705 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 2,972 ആണ്. സ്‌പെയിനില്‍ കോവിഡ് ബാധിതര്‍ 278, 803 ആണ്. മരിച്ചവര്‍ 27,778 ആണ്.

ബ്രസീലിലും മരണസംഖ്യയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 24 മണിക്കൂറില്‍ 1,118 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരണം 17,983 ആയി. ബ്രിട്ടനില്‍ 35,341 ഉം ഇറ്റലിയില്‍ 32,169 ഉം ഫ്രാന്‍സില്‍ 28,022 ഉം ആണ് മരണം. രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യയാണ് പതിനൊന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 5611 കോവിഡ് കേസുകള്‍. 140പേര്‍ ഈ സമയത്തിനുള്ളില്‍ മരിച്ചു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com