സത്യത്തില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്രയാണ്? മൂന്നാം വട്ടവും അളക്കാനൊരുങ്ങി ചൈന

സത്യത്തില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്രയാണ്? മൂന്നാം വട്ടവും അളക്കാനൊരുങ്ങി ചൈന
സത്യത്തില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്രയാണ്? മൂന്നാം വട്ടവും അളക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാനൊരുങ്ങി ചൈന. ഇതിനായി ചൈനീസ് സര്‍വേ സംഘം കഴിഞ്ഞ ദിവസം ടിബറ്റിലെത്തി.

ചൈനയുടെ കണക്കുകൂട്ടല്‍ പ്രകാരം 8844.43 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. എന്നാല്‍ നേപ്പാളിന്റെ കണക്കനുസരിച്ച് എവറസ്റ്റിന് നാല് മീറ്റര്‍ കൂടി ഉയരം കൂടുതലുണ്ട്. അതിനാല്‍ എവറസ്റ്റിന്റെ യഥാര്‍ഥ ഉയരം അളക്കുകയാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് പുതിയ ശ്രമമെന്നും ചൈന പറയുന്നു.

ഈ വ്യത്യാസം നിലനില്‍ക്കുന്നതിനാലാണ് മെയ് ഒന്നിന് എവറസ്റ്റിനെ ഒന്നു കൂടി അളന്നു നോക്കാനുള്ള തീരുമാനം ചൈന എടുത്തത്. 1975ലും 2005ലും ചൈന എവറസ്റ്റിന്റെ ഉയരം അളന്നിരുന്നു. ഇത് യഥാക്രമം 8,848.13 മീറ്ററും 8,844.43 മീറ്ററുമാണ്.

ഇന്ത്യന്‍ യുറേഷ്യന്‍ പ്ലേറ്റുകള്‍ കൂടിച്ചേരുന്ന മേഖലയിലാണ് എവറസ്റ്റ് കൊടുമുടി നിലകൊള്ളുന്നത്. ഈ പ്രദേശത്ത് ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ സജീവമായി നടക്കുന്നുമുണ്ട്.  എവറസ്റ്റിന്റെ ഉയരം കൃത്യമായി കണക്കാക്കുന്നതിലൂടെ ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഠഭൂമിയുടെയും ഉയര്‍ച്ചയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായകമാകുമെന്നും ചൈനീസ് സംഘം അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com