പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കാന്‍ അക്രമി സംഘം; സംരക്ഷകരായി മുസ്ലിംകള്‍

തങ്ങളെ രക്ഷിക്കാനായി മുസ്ലിംകള്‍ മതിലുപോലെയാണ് ഉറച്ചുനിന്നത് എന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കാന്‍ അക്രമി സംഘം; സംരക്ഷകരായി മുസ്ലിംകള്‍

കറാച്ചി: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം നശിപ്പിക്കാനുള്ള ശ്രമം മുസ്ലിം സമുദായാംഗങ്ങള്‍ തടഞ്ഞു. കറാച്ചിയില്‍ മുന്നൂറോളം ഹിന്ദു കുടുംബങ്ങള്‍ പാര്‍ക്കുന്ന ശീതള്‍ ദാസ് കോംപൗണ്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 

കോംപൗണ്ടിന് അകത്തേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു ഗേറ്റിന് പുറത്ത് ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ വലിയൊരു സംഘം അക്രമികള്‍ തടിച്ചുകൂടി. ഹിന്ദു കുടുംബങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ വന്നതെന്ന് പ്രദേശ വാസികള്‍ പറയുന്നു. 

ഇവരില്‍ ചിലര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും, ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അപ്പോഴേക്കും കോംപൗണ്ടില്‍ താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ ഗേറ്റിന് മുന്നിലെത്തി അക്രമികളെ അകത്തേക്ക് കടക്കാന്‍ സമ്മതിക്കാതെ തടയുകയായിരുന്നു. 

മുസ്ലികള്‍ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ ക്ഷേത്രം പൂര്‍ണമായി ആക്രമികള്‍ നശിപ്പിക്കുമായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

തങ്ങളെ രക്ഷിക്കാനായി മുസ്ലിംകള്‍ മതിലുപോലെയാണ് ഉറച്ചുനിന്നത് എന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മുസ്ലിം കുടുംബങ്ങളാണ് അക്രമികളെ ചെറുത്തത് എന്ന് പൊലീസും വ്യക്തമാക്കി. ഇവരുടെ ചെറുത്ത് നില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോയെനെ എന്നും പൊലീസ് പറയുന്നു. 

അക്രമികള്‍ തിരിച്ചുപോയെങ്കിലും പ്രദേശത്ത് ഭയാനകാവസ്ഥ നിലനില്‍ക്കുകയാണ്. ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് കുട്ടികളെയും സ്ത്രീകളെയും മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com