ജനങ്ങള്‍ നല്‍കിയ വിജയം, വിഭജിക്കുന്ന നേതാവാകില്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് ബൈഡന്‍ 

46-ാംത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ വിജയത്തിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു
ജനങ്ങള്‍ നല്‍കിയ വിജയം, വിഭജിക്കുന്ന നേതാവാകില്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് ബൈഡന്‍ 

ഡെല്ലവെയര്‍:  തെരഞ്ഞെടുപ്പിലെ തന്റെ ജയം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ജോ ബൈഡന്‍. അമേരിക്കയുടെ 46-ാംത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ വിജയത്തിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. ചരിത്ര വിജയമാണ് അമേരിക്കന്‍ ജനത സമ്മാനിച്ചതെന്നും മെച്ചപ്പെട്ട ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് തനിക്കെന്നും ബൈഡന്‍ പറഞ്ഞു. 

അമേരിക്കയെ വിഭജിക്കുന്ന നേതാവായിരിക്കില്ല താനെന്നും മറിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് ബൈഡന്‍ ഉറപ്പ് നല്‍കി. ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും എന്ന് തരതിരിച്ച് അമേരിക്കയെ കാണില്ലെന്നും മറിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്ക എന്നാല്‍ ഐക്യനാടുകളാണ് (യുണൈറ്റഡ് സ്റ്റേറ്റ്‌സ്) എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. ശാസ്ത്ര സമൂഹത്തിന്റെ പിന്തുണയോടെ കോവിഡിനെ നേരിടുമെന്നും ബൈഡന്‍ ജനങ്ങളോട് പറഞ്ഞു. 

ഭാര്യയ്ക്കും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി പറഞ്ഞ ബൈഡന്‍ ഭാര്യ ജോ ഒരു മികച്ച പ്രഥമ വനിതയാകുമെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞു. മികച്ച വൈസ് പ്രസിഡന്റായിരിക്കും കമല ഹാരിസെന്നും ചരിത്രം കുറിച്ചാണ് കമല പദവിയിലെത്തിയിരിക്കുന്നതെന്നും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. 

ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ മനസിലാകുമെന്നും താനും പലതവണ പരാജയം അറിഞ്ഞിട്ടുള്ളതാണെന്നും ബൈഡന്‍ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം ഇത് അമേരിക്കയുടെ മുറിവുണക്കാനുള്ള സമയമാണെന്ന് ബൈബിളിലെ വാചകങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com