'നഗ്ന സത്യത്തെ മറച്ചുവെക്കാനാകുമോ ?'; മാറിടം മറയ്ക്കാതെ സ്ത്രീകളുടെ പ്രതിഷേധം  ( ചിത്രങ്ങള്‍)

ഭൂമിയിലെ ജീവനുകളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് എത്രകാലം മുഖംതിരിക്കാന്‍ സാധിക്കും?
'നഗ്ന സത്യത്തെ മറച്ചുവെക്കാനാകുമോ ?'; മാറിടം മറയ്ക്കാതെ സ്ത്രീകളുടെ പ്രതിഷേധം  ( ചിത്രങ്ങള്‍)

ലണ്ടന്‍ : പ്രകൃതി ചൂഷണത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ സ്ത്രീകളുടെ വ്യത്യസ്തമായ പ്രതിഷേധം. സ്ത്രീകളുടെ കൂട്ടായ്മയായ എക്‌സറ്റിന്‍ഷന്‍ റിബല്യന്റെ നേതൃത്വത്തില്‍ മാറിടം മറയ്ക്കാതെയാണ് പ്രതിഷേധം. 'സത്യത്തെ മറച്ചു വെക്കാനാകുമോ?' എന്നെഴുതിയ ബാനറും ഉയര്‍ത്തിയാണ് സ്ത്രീകളുടെ പ്രതിഷേധം. 

പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്‌ന സത്യമാണെന്ന് പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചതെന്ന്  സമരക്കാര്‍ പറയുന്നു. മുഖത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് എന്നെഴുതിയ മാസ്‌കും ധരിച്ചിരിക്കുന്നു. പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം തുടരുകയാണ്. 

യുദ്ധം, വരള്‍ച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങള്‍, ക്ഷാമം ഇതെല്ലാം ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളായിരിക്കുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ കഴുത്തിലണിഞ്ഞ ഡെഡ്‌ലോക്കുകള്‍ പൊലീസ് അഴിച്ചു മാറ്റി. പാര്‍ലമെന്റ് ഗേറ്റില്‍ ഘടിപ്പിച്ച രീതിയിലായിരുന്നു ലോക്കുകള്‍.

'ബോറിസ് ജോണ്‍സണും അദ്ദേഹത്തിന്റെ സര്‍ക്കാരിനും മാധ്യമഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിനും ഭൂമിയിലെ ജീവനുകളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് എത്രകാലം മുഖംതിരിക്കാന്‍ സാധിക്കും? ഇത്തരം നഗ്‌നസത്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അവര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന സാറാ മിന്‍ഡ്രം ചോദിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചു വച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ പ്രതിഷേധക്കാര്‍ കീറിയയെറിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com