ഒഴുകിപ്പരന്നത് 50,000 ലിറ്റർ; വൈനിൽ മുങ്ങി ഒരു പ്രദേശം (വീഡിയോ)

ഒഴുകിപ്പരന്നത് 50,000 ലിറ്റർ; വൈനിൽ മുങ്ങി ഒരു പ്രദേശം (വീഡിയോ)

ഒഴുകിപ്പരന്നത് 50,000 ലിറ്റർ; വൈനിൽ മുങ്ങി ഒരു പ്രദേശം (വീഡിയോ)

മാഡ്രിഡ്: സ്‌പെയിനിലെ വൈൻ നിർമാണ ശാലയിൽ വൻ ചോർച്ച. ചോർച്ചയെത്തുടർന്ന് പ്രദേശത്താകെ അര ലക്ഷം ലിറ്റർ വൈനാണ് ഒഴുകിപ്പരന്നത്. സെപെയിനിലെ തെക്കുകിഴക്കൻ പ്രവിശ്യയായ അൽബാസെറ്റിലെ വൈൻ നിർമാണശാലയിലാണ് ചോർച്ചയുണ്ടായത്. 

നിർമാണ ശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോർച്ച കണ്ടെത്തിയത്. നിമിഷങ്ങൾക്കകം പ്രദേശമാകെ ചുവന്ന വൈൻ ഒഴുകിപ്പരക്കുകയായിരുന്നു. 50,000 ലിറ്ററോളം വൈൻ ചോർന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പ്രദേശവാസികൾ പകർത്തിയ ഇതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോൾ. 

മുന്തിരി വിളവെടുപ്പ് കാലത്താണ് വൈൻ നിർമാണശാലയിൽ ചോർച്ചയുണ്ടായിട്ടുള്ളത്. ജോലിക്കാർ വൻതോതിൽ മുന്തിരി വിളവെടുപ്പ് നടത്തി വൈൻ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്ന സമയമാണിത്. 

ഇത്തരത്തിലുള്ള വൈൻ ചോർച്ചകൾ ആദ്യമായല്ല. കഴിഞ്ഞ ജനുവരിയിൽ കാലിഫോർണിയയിലെ വൈൻ നിർമാണശാലയിൽ നിന്ന് 3,67,000 ലിറ്റർ വൈൻ ചോർന്നിരുന്നു. രണ്ട് വർഷം മുമ്പ് ഇറ്റലിയിലും സമാനമായ രീതിയിൽ വൈൻ ചോർന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com