കോവിഡ്; മരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു; മരണ നിരക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

കോവിഡ്; മരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു; മരണ നിരക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
കോവിഡ്; മരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു; മരണ നിരക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

വാഷിങ്ടന്‍: കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. 1,006,379 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആദ്യ കോവിഡ് കേസ് ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒന്‍പത് മാസം പിന്നിടുമ്പോഴാണ് മരണം 10 ലക്ഷം കടന്നത്. 

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2,09,808 പേര്‍ക്കാണ് യുഎസില്‍ ജീവന്‍ നഷ്ടമായത്. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 1,42,161 പേരാണ് ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചത് . മരണ നിരക്കില്‍ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 96,351 പേരാണ് ഇന്ത്യയില്‍ മരിച്ചത്. മെക്‌സിക്കോയില്‍ 76,603 പേര്‍ക്കാണ് മരണം സംഭവിച്ചത്. 

ലോകത്താകെ 33,549,873 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24,878,124 പേരാണ് ഇതുവരെ രോഗ മുക്തരായത്. രോഗികളുടെ എണ്ണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ 7,361,611 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 6,143,019 കേസുകളാണ്. ബ്രസീലില്‍ 4,748,327 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com