വളർത്തു പൂച്ചയെ കാണാതായി; അന്വേഷിച്ചിറങ്ങിയ 11 കാരി കണ്ടത് ഇര വിഴുങ്ങി വിശ്രമിക്കുന്ന പടുകൂറ്റൻ പെരുമ്പാമ്പിനെ

വളർത്തു പൂച്ചയെ കാണാതായി; അന്വേഷിച്ചിറങ്ങിയ 11 കാരി കണ്ടത് ഇര വിഴുങ്ങി വിശ്രമിക്കുന്ന പടുകൂറ്റൻ പെരുമ്പാമ്പിനെ
ഇര വിഴുങ്ങി വിശ്രമിക്കുന്ന പെരുമ്പാമ്പ്/ ഫെയ്സ്ബുക്ക്
ഇര വിഴുങ്ങി വിശ്രമിക്കുന്ന പെരുമ്പാമ്പ്/ ഫെയ്സ്ബുക്ക്

ളർത്തു പൂച്ചയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ 11 വയസുകാരി കണ്ടത് പടുകൂറ്റൻ പെരുമ്പാമ്പ് തന്റെ പ്രിയപ്പെട്ട പൂച്ചയെ വിഴുങ്ങി വിശ്രമിക്കുന്നത്. തായ്‌ലൻഡിലാണ് സംഭവം നടന്നത്. 

11 വയസുകാരിയായ ഗ്രേഷ്യയ്ക്കാണ് വളർത്തു പൂച്ചയായ ഹോ ജുനിനെ നഷ്ടപ്പെട്ടത്. ഗ്രേഷ്യയുടെ അമ്മ കാഞ്ചി നർഡാണ് വളർത്തു പൂച്ചയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം പങ്കുവച്ച് ഫെയ്സ്ബുക്കിൽ പൂച്ചയുടെയും ഇരവിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ചത്.

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. പുറത്തേക്കിറങ്ങിയ വളർത്തു പൂച്ച ഹോ ജുൻ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാതായതോടെ ഗ്രേഷ്യ അന്വേഷിച്ചിറങ്ങി. പതിവു സ്ഥലങ്ങളിലൊന്നും കാണാതായതോടെ വീടിന്റെ പിന്നിലെത്തി. അവിടെ കണ്ട കാഴ്ച കുട്ടിയെ ഭയപ്പെടുത്തി. പൂച്ചയെ വിഴുങ്ങി വലിയ വയറുമായി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. ഇതുകേട്ടാണ് അമ്മയും അവിടേക്കെത്തിയത്. 

പാമ്പിനെ കണ്ടതോടെ പൂച്ചയെ നഷ്ടമായെന്ന് കാഞ്ചിക്കും മനസിലായി. ഏറെ സങ്കടത്തോടെയാണ് ഇവർ പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. പാമ്പിനെ പിന്നീട് രക്ഷാപ്രവർത്തകരെത്തി വീടിനു സമീപത്തു നിന്നു നീക്കം ചെയ്തതായി ഇവർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com