മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, ഭീകരവാദികളുടെ താവളമാകരുത് ; 'അഫ്ഗാനില്‍'  യു എന്‍ പ്രമേയം

യുഎന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തില്‍ കടുത്ത ആശങ്ക അറിയിച്ചു
ചിത്രം: എപി
ചിത്രം: എപി

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാന്‍ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുത്. താലിബാന്‍ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും യുഎന്‍ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

യുഎന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തില്‍ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വന്‍ ഭീതിയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്റെ താവളമാക്കി മാറ്റാതിരിക്കാന്‍ ഇത് അവസരം കൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.

 താലിബാന്‍ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു. മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍ ചൈന മൃദു നിലപാടാണ് സ്വീകരിച്ചത്. യോഗത്തില്‍ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിയതിലെ അതൃപ്തിയും ചൈന പ്രകടിപ്പിച്ചു. നേരത്തെ ചൈനയും പാകിസ്ഥാനും താലിബാനെ സ്വാഗതം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com