ഗനിയേക്കാള്‍ ഭേദം താലിബാന്‍; കാബൂള്‍ ശാന്തമെന്ന് റഷ്യ

ഗനിയേക്കാള്‍ ഭേദം താലിബാന്‍; കാബൂള്‍ ശാന്തമെന്ന് റഷ്യ
കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തോക്കുചൂണ്ടി നില്‍ക്കുന്ന യുഎസ് സേനാംഗങ്ങള്‍/എപി
കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തോക്കുചൂണ്ടി നില്‍ക്കുന്ന യുഎസ് സേനാംഗങ്ങള്‍/എപി

മോസ്‌കോ: താലിബാനു കീഴില്‍ കാബൂളിന്റെ സ്ഥിതി അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മെച്ചമെന്ന് റഷ്യ. അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനുമായി റഷ്യ നയതന്ത്ര ബന്ധം തുടങ്ങുമെന്ന സൂചനകള്‍ക്കിടെയാണ്, അഫ്ഗാനിലെ റഷ്യന്‍ അംബാസഡറുടെ പ്രസ്താവന.

കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ആദ്യ ദിനത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്ന് അംബാസഡര്‍ ദിമിത്രി സിര്‍നോവ് പറഞ്ഞു. മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കായി. ഇപ്പോള്‍ കാര്യങ്ങള്‍ അഷ്‌റഫ് ഗനിയുടെ കാലത്തേതിനേക്കാള്‍ മെച്ചമാണ്- സിര്‍നോവ് പറഞ്ഞു. 

ആയുധമില്ലാതെയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു. വിദേശ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അവര്‍ ഉറപ്പുനല്‍കുകയും ചെയ്തതായി സിര്‍നോവ് കൂട്ടിച്ചേര്‍ത്തു. 

കവര്‍ച്ചയും കൊള്ളയും അതുപോലുള്ള സംഭവങ്ങളും കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് രാവിലെ തന്നെ താലിബാന്‍ ജനങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയിരുന്നു. എന്ത് അനിഷ്ട സംഭവം കണ്ടാലും നേരിട്ടു പരാതി പറയാം. അവര്‍ ഉടന്‍ എത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കും എന്നായിരുന്നു വാഗ്ദാനം- സിര്‍നേവ് പറഞ്ഞു. താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനു ശേഷം കാബൂള്‍ ശാന്തമാണെന്നും സിര്‍നേവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com