കാബൂളില്‍ ബോംബ് സ്‌ഫോടനം; ചാവേറാക്രമണമെന്ന് സൂചന 

താലിബാന്‍ ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാബൂള്‍: താലിബാന്‍ ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. എത്രപേര്‍ക്ക് ആളപായം സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ചാവേര്‍ സ്‌ഫോടനമെന്നാണ് സൂചന. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതുവരെ 90000 അഫ്ഗാന്‍ പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15നാണ് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com