'പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പുരുഷന്‍മാര്‍ വേണ്ട'; ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള വിദ്യാഭ്യാസം നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് വിലക്കി താലിബാന്‍
ചിത്രം: എപി
ചിത്രം: എപി


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് വിലക്കി താലിബാന്‍. പുരുഷ അധ്യാപകര്‍ പെണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിലും വിലക്കുണ്ട്. താലിബാന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുള്‍ ബാഖി ഹഖാനിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ നടപടികളും ഇനിമുതല്‍ ശരിയ നിമയത്തിന് കീഴിലായിരിക്കുമെന്നും ഹഖാനി പ്രഖ്യാപിച്ചിട്ടുണ്ട്. 

അഫ്ഗാനിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ വളര്‍ത്താനായി എല്ലാ അധ്യാപകരും പ്രയത്‌നിക്കണമെന്നും ഹഖാനി ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാവകുപ്പിന്റെ ചുമതലയുള്ള താത്കാലിക മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഹഖാനിയുടെ ആദ്യ ഉത്തരവ് വന്നിരിക്കുന്നത്. 

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഹഖാനി വിമര്‍ഡശിച്ചു. ഇസ്ലാമിക സമ്പ്രദായങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ വിദ്യാഭ്യാസ മേഖല പരാജയപ്പെട്ടെന്നാണ് ഹഖാനിയുടെ വിമര്‍ശനം. ഇസ്ലാമിന് എതിരായ ഏത് ഇനവും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന നീക്കം ചെയ്യുമെന്നും ഹഖാനി പ്രഖ്യാപിച്ചു. 

താലിബാന്‍ നടപടിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഉത്തരവ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നും രണ്ട് വിഭാഗങ്ങളായി തിരിച്ച് ക്ലാസുകള്‍ നടത്താന്‍ അഫ്ഗാന്‍ സര്‍വകലാശാലകളില്‍ സൗകര്യങ്ങള്‍ കുറവാണെന്നും മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ അഹമ്മഗ് ഗവാഖ് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com