സൗദി അറേബ്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു, ജാഗ്രത

സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം കണ്ടെത്തിയത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതിനിടെ, ലോകാരോഗ്യ സംഘടന മുന്നറിപ്പു കൊടുക്കുന്നതിനു മുമ്പു തന്നെ,  ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ആഫ്രിക്കയില്‍ ഒമൈക്രോണ്‍ കണ്ടെത്തി ലോകരാജ്യങ്ങള്‍ പ്രതിരോധ നടപടികളിലേക്കു കടക്കുന്നതിനു മുമ്പു തന്നെ വിവിധ സ്ഥലങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചെന്നാണ് വ്യക്തമാവുന്നത്.

നവംബര്‍ ഇരുപത്തിനാലിന് ആണ് പുതിയ വകഭേദത്തെപ്പറ്റി ദക്ഷിണ ആഫ്രിക്ക ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യൂഎച്ച്ഒ) റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ നവംബര്‍ പത്തൊന്‍പതിനും ഇരുപത്തിമൂന്നിനും എടുത്ത സാംപിളുകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചെന്നാണ് നെതര്‍ലാന്‍ഡ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകം പ്രതിരോധ നടപടികളിലേക്കു കടക്കുന്നതിനു മുമ്പുതന്നെ പുതിയ വൈറസ് വകഭേദം രാജ്യാന്തര അതിര്‍ത്തി കടന്നു സഞ്ചരിച്ചെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒമൈക്രോണ്‍ അപകടകാരിയാണെന്ന് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഇപ്പോഴും ശാസ്ത്രലോകത്തിന് വേണ്ടത്ര വിവരം ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com