നാലാം ഡോസിനും അനുമതി നൽകി ഇസ്രയേൽ; ലോകത്ത് ആദ്യം

നാലാം ഡോസിനും അനുമതി നൽകി ഇസ്രയേൽ; ലോകത്ത് ആദ്യം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജറുസലേം: കോവിഡ് വാക്സിന്റെ നാലാമത്തെ ഡോസിനും അനുമതി നൽകി ഇസ്രയേൽ. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്. 

ലോകത്തിൽ ആദ്യമായാണ് ഒരു രാജ്യം നാലാം ‍ഡോസിന് അനുമതി നൽകുന്നത്. 60 വയസ് കഴിഞ്ഞവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ആഴ്ച ശുപാർശ ചെയ്തിരുന്നു. 

അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തവർക്ക് നാലാമത്തെ ഡോസായി രണ്ടാം ഘട്ട ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നും ബൂസ്റ്റർ ഡോസിന് ഒമൈക്രോണിനെ തടയാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആ​രോ​ഗ്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. 

കഴിഞ്ഞ വർഷം തന്നെ ഇസ്രയേൽ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചിരുന്നു. നിലവിൽ 20,000 പേരാണ് ഇസ്രയേലിൽ കോവിഡ് ബാധിതരായുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com