ലോകത്ത് ജനിതകമാറ്റം വന്ന 4000 വൈറസെന്ന് ബ്രിട്ടീഷ് മന്ത്രി

ആയിരക്കണക്കിന് വൈറസുകളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമാണ് അപകടകാരികളെന്നും  മന്ത്രി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടൻ: ലോകത്ത് ജനിതകമാറ്റം വന്ന 4000 വൈറസ് ഉണ്ടെന്ന് ബ്രിട്ടീഷ് മന്ത്രി. ജനിതക വകഭേദം വന്ന ആയിരക്കണക്കിന് വൈറസുകളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമാണ് അപകടകാരികളെന്നും ബ്രിട്ടനിലെ വാക്സിൻ വിതരണ മന്ത്രി നദിം സഹാവി പറഞ്ഞു. 

ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരാമർശം. വാക്സിൻ നിർമാതാക്കൾ വാക്സിനുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ഏതു ജനിതകമാറ്റത്തെയും നേരിടാൻ തയ്യാറാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ലോകത്ത് ജനിതകഘടന വേർതിരിക്കുന്നതിൽ മുന്നിൽനിൽക്കുന്ന രാജ്യമാണ് തങ്ങളുടേത്. അതിനാൽ രോഗവ്യാപനം മറികടക്കാൻ ബ്രിട്ടന് സാധിക്കുമെന്നും നദിം സഹാവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com