കോവി‍ഡ് വ്യാപനത്തിൽ തീരുമാനം മാറ്റി കുവൈറ്റ്; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശനമില്ല 

കോവി‍ഡ് വ്യാപനത്തിൽ തീരുമാനം മാറ്റി കുവൈറ്റ്; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശനമില്ല 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച വിദേശികൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി കുവൈറ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആഗോള തലത്തിലെ കോവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശ പ്രകാരമാണ് നടപടി.

ഇന്ന് മുതൽ കുവൈറ്റിലേക്കുള്ള യാത്രാ വിലക്ക് പിൻവലിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് നേരിട്ടുള്ള യാത്ര സാധ്യമാകുമായിരുന്നതിനാൽ പ്രവാസികളും ഏറെ ആശ്വാസത്തിലായിരുന്നു. അതിനിടെയാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള പുതിയ അറിയിപ്പ് വന്നത്. 

നിലവിലെ സാഹചര്യത്തിൽ കുവൈറ്റ് സ്വദേശികൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും വീട്ടു ജോലിക്കാർക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ഇവർക്കും ഒരാഴ്‍ചയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും ശേഷം ഒരാഴ്‍ചത്തെ ഹോം ക്വാറന്റൈനും നിർബന്ധമാണ്. കുവൈറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, വീട്ടു ജോലിക്കാർ, ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് വിലക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com