അഭ്യൂഹങ്ങള്‍ക്ക് വിരാമം; ആലിബാബ സ്ഥാപകന്‍ ജാക്ക് മാ മാസങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ (വീഡിയോ) 

നീണ്ട മാസങ്ങള്‍ക്ക് ശേഷം ആലിബാബ സ്ഥാപകന്‍ ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു
ജാക്ക് മാ
ജാക്ക് മാ

ബീജിംഗ്: നീണ്ട മാസങ്ങള്‍ക്ക് ശേഷം ആലിബാബ സ്ഥാപകന്‍ ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ജാക്ക് മാ എവിടെ എന്ന ചോദ്യങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെ അധ്യാപകരെ അഭിസംബോധന ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജാക്ക് മാ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗ്രാമീണമേഖലയിലെ അധ്യാപകരുമായാണ് ജാക്ക് മാ സംവദിച്ചത്. വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് ജാക്ക് മാ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യക്ഷപ്പെട്ടത്. ജാക്ക് മാ സ്ഥാപിച്ച ആന്റ് ഗ്രൂപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. 

നവംബര്‍ മുതല്‍ പൊതുവേദിയില്‍ കാണാതായതിനെ തുടര്‍ന്ന് ജാക്ക് മായുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ ജാക്ക് മായെ കാണാതായതോടെ, ഇതുമായി ബന്ധപ്പെടുത്തിയാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. ആന്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചൈനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ജാക്ക് മായെ മാസങ്ങളോളം കാണാതായത്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ആന്റ് ഗ്രൂപ്പിന്റെ ഐപിഒ താത്കാലികമായി തടഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com