ഇനി ബൈഡന്‍ കാലം; അമേരിക്കയില്‍ അധികാര കൈമാറ്റം, കനത്ത സുരക്ഷയില്‍ സത്യപ്രതിജ്ഞ

അമേരിക്കയില്‍ പുതിയ ഭരണത്തിന് ആരംഭം. നാല്‍പ്പത്തിയാറാം പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു.
അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു/ ചിത്രം:എഎഫ്പി
അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു/ ചിത്രം:എഎഫ്പി

വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ ഭരണത്തിന് ആരംഭം. നാല്‍പ്പത്തിയാറാം പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യന്‍ സമയം രാത്രി പത്തുമണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടാണ് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തത്.

ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍. ജോര്‍ജ് ബുഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തി. സത്യ പ്രതിജ്ഞാ വേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ആയിരം പേരാണ് ഇത്തവണ ചടങ്ങില്‍ പങ്കെടുക്കുന്നത്. അക്രമ സംഭവങ്ങള്‍ ഭയന്ന കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

അധികാര കൈമാറ്റത്തിന് നില്‍ക്കാതെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണ്‍ വിട്ടു. എന്നാല്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പുതിയ ഭരണത്തിന് എല്ലാ ആശംസകളും ട്രംപ് നേര്‍ന്നു. ബൈഡന്റെ പേരെടുത്ത് പറയാതെയാണ് ട്രംപ് പ്രസംഗം നടത്തിയത്.'ഞാന്‍ ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും'-ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയിലേക്കാണ് ട്രംപ് പോയത്. 

പുതിയ പ്രസിഡന്റിനെ കാണാന്‍ തയാറായില്ലെങ്കിലും ബൈഡനുള്ള കത്ത് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ ഏല്‍പിച്ചാണ് ട്രംപ് യാത്രയായത്. പരമ്പരാഗതമായി ഇത്തരം കത്തുകള്‍ പഴയ പ്രസിഡന്റ് പുതിയ പ്രസിഡന്റിന് കൈമാറുന്ന പതിവ് യുഎസിലുണ്ട്. കത്ത് ലഭിച്ച കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും കത്തില്‍ എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com