ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു, പതിച്ചത് മാലിദ്വീപിന് സമീപം; റിപ്പോർട്ട്

ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെയ്ജിങ്; ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണെന്ന് റിപ്പോർട്ടുകൾ. മാലിദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. റോക്കറ്റ് വീണതിനെക്കുറിച്ച് ചൈന സ്ഥിരീകരണം നടത്തുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. 

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മെഡിറ്ററേനിയന്‍ കടലിൽ പതിക്കുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഭൂമിയുടെ ഭ്രമണപതത്തിലേക്ക് തിരിച്ചു വീഴുന്ന റോക്കറ്റ് എവിടെ പതിക്കുമെന്ന് കൃത്യമായ സൂചനകൾ നൽ‍കാൻ ശാസ്ത്രലോകത്തിനായിരുന്നില്ല. 

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഇത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് ചിലപ്പോള്‍ ഒമ്പത് മണിക്കൂര്‍ മുന്‍പോട്ടു പോയോക്കാമെന്നും അവര്‍ കരുതുന്നു. അതേ സമയം ചില സ്വതന്ത്ര്യ ഗവേഷകര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ വീണിരിക്കാം എന്നാണ് അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com