വിയറ്റ്നാമിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം; അതിവ്യാപന ശേഷിയെന്ന് ​ഗവേഷകർ

ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇതെന്ന് ​ഗവേഷകർ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹനോയ്: കോവിഡ് പ്രതിരോധത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇതെന്ന് ​ഗവേഷകർ പറയുന്നു.

മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്നാം ആരോഗ്യമന്ത്രി പുതിയ വകഭേദം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായവരിൽ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയത്. 

വിയറ്റ്നാമിലെ 63 മുൻസിപ്പാലിറ്റികളും പ്രവിശ്യകളും ഉള്ളതിൽ 30 ഇടത്തേക്കും ഈ വകഭേദം വ്യാപിച്ചു. മെയ് മാസത്തിന്റെ തുടക്കത്തിൽ കോവിഡ് കേസുകൾ പിടിച്ചുനിർത്തിയെന്ന് ആശ്വസിച്ചിരിക്കെയാണ് രാജ്യത്ത് പെട്ടെന്ന് കോവിഡ് കേസുകൾ ഉയർന്നത്. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കോവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ  47 പേർ മരിച്ചു. വിയറ്റ്നാമിൽ വാക്സീനേഷനും പുരോഗമിക്കുകയാണ്  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com