ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് യുഎഇ ജൂണ്‍ 30 വരെ നീട്ടി 

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂണ്‍ 30 വരെ നീട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂണ്‍ 30 വരെ നീട്ടി.കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്.

അതേസമയം, ഇക്കാര്യത്തില്‍ യുഎഇ സര്‍ക്കാര്‍ ഔദ്യാഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയതായി  എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

യാത്രക്കാര്‍ക്ക് നേരത്തെയെടുത്ത ടിക്കറ്റ് ഭാവിയിലെ യാത്രക്കായി മാറ്റിവെക്കുകയോ റീബുക്ക് ചെയ്യുകയോ ആവാം.  ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യന്‍ സര്‍വീസുകള്‍ നിരോധിച്ചത്. യുഎഇയില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്‍വീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സര്‍വീസുകളും കാര്‍ഗോ സര്‍വീസുകളും നിരോധിച്ചിട്ടില്ല.

ജൂണ്‍ 14ഓടെ വിലക്ക് നീക്കിയേക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന നേരത്തെ അറിയിച്ചിരുന്നു.യുഎഇയില്‍ ഉടന്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരുടെ മടക്കം അനിശ്ചിതത്വത്തിലായി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com