ബോംബിട്ട് എംടിഎം തകര്‍ക്കാം;  കോടികള്‍ കൊള്ളയടിച്ചു; പരിശീലനകേന്ദ്രത്തില്‍ നിന്ന് 9 പേര്‍ അറസ്റ്റില്‍

പരീശീലന കേന്ദ്രത്തിലെ പരിശോധനയില്‍ പൊലീസിന്റെ സംയുക്തസംഘം ഒന്‍പത് പേരെ പിടികൂടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹേഗ്: സ്‌ഫോടനങ്ങളിലൂടെ എടിഎമ്മുകള്‍ തകര്‍ത്ത് കോടിക്കണക്കിന് യൂറോകള്‍ കൊള്ളയടിച്ച സംഘം പൊലീസ് പിടിയില്‍. നെതര്‍ലന്‍ഡ്‌സിലെ യൂട്രെക്ട് നഗരത്തില്‍ ഡച്ച്ജര്‍മ്മന്‍ പൊലീസുകാര്‍ നടത്തിയ സംയുക്ത ഓര്‍പ്പറേഷനിനാണ് ഈ സംഘം പിടിയിലായത്. എടിഎം തകര്‍ത്ത് എങ്ങനെ കൊള്ള നടത്താം എന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞവര്‍ഷം സംഘത്തിലെ പ്രധാനിയായ 29കാരന്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക്  സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പരീശീലന കേന്ദ്രത്തിലെ പരിശോധനയില്‍ പൊലീസിന്റെ സംയുക്തസംഘം ഒന്‍പത് പേരെ പിടികൂടി. അടുത്തിടെ ജര്‍മ്മനിയില്‍ നടന്ന പതിനഞ്ച് എംടിഎം മേഷണങ്ങളും നടത്തിയത് ഈ സംഘമാണ്.  2.15 മില്യണ്‍ യൂറോ ആണ് ഈ എ.ടി.എമ്മുകളില്‍ നിന്ന് നഷ്ടമായത്. സ്‌ഫോടനം നടത്തി എ.ടി.എം തകര്‍ത്ത ശേഷമായിരുന്നു മോഷണം.

ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസിന് ഈ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. ജര്‍മ്മനിയില്‍ നടന്ന എ.ടി.എം സ്‌ഫോടനങ്ങളില്‍ ഏറെ സമാനതകള്‍ കണ്ടതോടെയാണ് ഇതിന് പിറകില്‍ ഒരു സംഘമാണെന്ന് ജര്‍മ്മന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് അന്വേഷണം അതിര്‍ത്തി രാജ്യമായ നെതര്‍ലാന്‍ഡ്‌സിലെ യൂട്രെക്ട് നഗരത്തിലേക്ക് നീളുകയായിരുന്നു. പിടിയിലാവരില്‍ മോഷണങ്ങളില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com