ഫയര്‍ഫോഴ്സിനെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രക്ഷിക്കണം എന്ന വാക്ക് കേട്ട് ഓടിയെത്തിയ അഗ്നിശമന സേനയ്ക്ക് അമളി പറ്റിയ നിരവധി സംഭവങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തില്‍ തമാശ അതിരുകടക്കുന്നത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. ഇപ്പോള്‍ പാറയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയെ രക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കേട്ട് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ക്ക് പറ്റിയ അമളിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കലിഫോര്‍ണിയ ബീച്ചിലാണ് സംഭവം. പാറയില്‍ യുവതി തൂങ്ങിക്കിടക്കുന്നു, ഉടന്‍ എത്തി രക്ഷിക്കണമെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കബളിപ്പിക്കപ്പെട്ടത്. സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന മാനിക്യൂനാണ് എന്ന് അടുത്ത് എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
പാറയില്‍ യുവതി തൂങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ പരിഭ്രാന്തരായി. എങ്ങനെ രക്ഷിക്കുമെന്ന ചിന്തയായി നാട്ടുകാര്‍ക്ക്. തങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയതോടെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഡ്രോണ്‍, ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളുമായാണ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയത്. പാറയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയുടെ അടുത്ത് എത്തിയപ്പോഴാണ് അത് ഡമ്മിയാണെന്ന് മനസിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക