ഡ്രോണിനെ ആക്രമിച്ച് പക്ഷി, ഭക്ഷണ പാര്‍സല്‍ താഴേക്ക് - വീഡിയോ 

ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ നിന്നുള്ളതാണ് ദൃശ്യം
ഡ്രോണിനെ പക്ഷി ആക്രമിക്കുന്ന ദൃശ്യം
ഡ്രോണിനെ പക്ഷി ആക്രമിക്കുന്ന ദൃശ്യം

കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ കൊടുത്ത് നിമിഷങ്ങള്‍ക്കകം വീട്ടില്‍ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാന്‍ കഴിയുന്നവിധത്തില്‍ സാങ്കേതികവിദ്യ വളര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ചില ഭക്ഷ്യവിതരണ ശൃംഖലകള്‍ വീട്ടില്‍ ഭക്ഷണം എത്തിക്കുന്നതിന് ഡ്രോണ്‍ സേവനം വരെ പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ വീട്ടുപടിക്കല്‍ ഓര്‍ഡര്‍ എത്തിക്കുന്നതിന് പറന്ന ഡ്രോണിനെ ഒരു പക്ഷി ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ നിന്നുള്ളതാണ് ദൃശ്യം. ഓര്‍ഡര്‍ എത്തിക്കാന്‍ ആകാശത്തുകൂടി പറക്കുകയാണ് ഡ്രോണ്‍. ഇതിനെ ലക്ഷ്യമാക്കി ഒരു പക്ഷി വരുന്നത് കാണാം. ശത്രുവാണ് എന്ന് കരുതി പക്ഷി ഇതിനെ ആക്രമിക്കുന്നതും നിമിഷങ്ങള്‍ക്കകം ഇത് പറന്നുപോകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

ആദ്യം ഡ്രോണിന്റെ പിന്നില്‍ പക്ഷി ഇരുന്നു. തുടര്‍ന്ന് കൊത്താന്‍ തുടങ്ങി. നിയന്ത്രണം വിട്ട ഡ്രോണ്‍ താഴേക്ക് പോകുന്നതും ഒരു ഘട്ടത്തില്‍ ഡ്രോണില്‍ നിന്ന് പാര്‍സല്‍ താഴേക്ക് പതിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബെന്‍ റോബര്‍ട്‌സ് ആണ് വീഡിയോ പകര്‍ത്തിയത്. ഓര്‍ഡറിന് വേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് ബെന്‍ റോബര്‍ട്‌സ് ഈ കാഴ്ച കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com