കടയുടെ മുന്നിലിരുന്ന് ഫോണ്‍ നോക്കിയിരുന്നു; ഇഴഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, പിന്നീട് സംഭവിച്ചത് ( വീഡിയോ)

വടക്കന്‍ തായ്ലന്‍ഡിലെ നാഖോണ്‍ സാവന്‍ പ്രവിശ്യയിലുള്ള പച്ചക്കറിക്കടയുടെ മുന്നിലാണ് സംഭവം
ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ട് ഞെട്ടുന്ന യുവതി
ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ട് ഞെട്ടുന്ന യുവതി

കടയുടെ മുന്നിലിരുന്നു വിശ്രമിക്കുന്ന യുവതിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പാമ്പിനെ അപ്രതീക്ഷിതമായി കണ്ട യുവതി ഞെട്ടി വീഴാന്‍ പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

വടക്കന്‍ തായ്ലന്‍ഡിലെ നാഖോണ്‍ സാവന്‍ പ്രവിശ്യയിലുള്ള പച്ചക്കറിക്കടയുടെ മുന്നിലാണ് സംഭവം.കടയുടെ മുന്നിലെ പടിയിലിരുന്ന് മൊബൈല്‍ നോക്കുകയായിരുന്ന യുവതിയോട് ചേര്‍ന്ന് ഒരു നായയും കിടപ്പുണ്ടായിരുന്നു. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

കടയുടെ മുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കടയുടെ ഉള്ളിലേക്ക് കയറി ഷട്ടറിനിടയിലൂടെയാണ് വെളിയിലേക്ക് വന്നത്. 25 കാരിയായ വാറാഫോണ്‍ ക്ലിസ്രിയാണ് കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞെത്തിയ കൂറ്റന്‍ പാമ്പിനെ കണ്ട് ഭയന്നു വിറച്ചത്. വാറാഫോണ്‍ ഇരിക്കുന്നതിനു പിന്നിലൂടെയെത്തിയ പാമ്പ് കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞു താഴേക്കിറങ്ങുകയായിരുന്നു. കാലിലെന്തോ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് വാറാഫോണ്‍ പാമ്പിനെ കണ്ടത്. ഇവര്‍ പേടിച്ചു നിലവിളിച്ചതു കണ്ട് താഴെക്കിടന്നിരുന്ന നായയും വിരണ്ടുപോയി. ഭയന്ന പാമ്പും പടിക്കെട്ടിലൂടെ വേഗം താഴയെത്തി ഇഴഞ്ഞു നീങ്ങുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com